കൊല്ലത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയുടെ സമാന്തര റോഡിന് വിള്ളല്‍. കൊല്ലം പാലത്തറയിലെ സര്‍വീസ് റോഡാണ് തകര്‍ന്നത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. പാലത്തറ-കൂനമ്പായിക്കുളം റോഡിലേക്ക് ഗതാഗതം തിരിച്ച് വിട്ടു. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.