കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതക കേസിന്റെ തുടര്‍വിസ്താരം 30ന് ആരംഭിക്കും. എറണാകുളം സ്വദേശിയായ റാല്‍ഫ് ജോണ്‍ ആണ് പ്രതിഭാഗം അഭിഭാഷകന്. അഡ്വ. ബി.എ. ആളൂര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ അഭിഭാഷകനെ പ്രതിഭാഗം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 30നാണ് വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ആളൂര്‍ മരിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ഇതിനിടെ കേസിന്റെ വിചാരണ പ്രതിയുടെ അഭിഭാഷകര്‍ മരിച്ചതിന്റെ മറവില്‍ നീട്ടിക്കൊണ്ട് പോകാനായി പ്രതി ആസൂത്രിത നീക്കം നടത്തിയെന്ന് ആരോപിച്ച് പ്രതിഭാഗത്തിന്റെ ആവശ്യം കോടതിയില്‍ പ്രോസിക്യൂഷനെ കൊണ്ട് എതിര്‍ക്കണമെന്ന് കാണിച്ച് ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതിയും നല്‍കിയിരുന്നു. അതേസമയം കേസിലെ ഒന്നാം സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിന്റെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടന്നുവരുന്നത്. 21ന് കേസ് പരിഗണിക്കും. 30ന് വിസ്താരം നടക്കും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്. 2023 മെയ് 10ന് രാത്രിയില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ചപ്പോഴാണ് പ്രതി സന്ദീപ് ഡ്യൂട്ടി ഡോക്ടറായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.