ശാസ്താംകോട്ട : സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയും കൺട്രോൾ കമ്മീഷൻ അംഗവുമായിരുന്ന ഇ കാസിമിന്റെ ഏഴാമത് അനുസ്മരണ ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.
അനുസ്മരണത്തിന്റെ ഭാഗമായി ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും, പാർട്ടി ഓഫീസിലും കശുവണ്ടി ഫാക്ടറികളിലും പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ പതാക ഉയർത്തി.
വൈകിട്ട് ഭരണിക്കാവ് സി കെ സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗം ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള അധ്യക്ഷനായി . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ,
കെ സോമ പ്രസാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവ ശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റിയംഗം പി കെ ഗോപൻ, ശൂരനാട് ഏരിയ സെക്രട്ടറി ബി ശശി , കെ കെ രവികുമാർ, എൻ യശ് പാൽ, എസ് ശശികുമാർ, എസ് സത്യൻ, കെ ശോഭന, ജി പ്രിയദർശിനി, പി ആർ അജിത് തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസരംഗത്ത് മികവുപുലർത്തിയ കശുവണ്ടി തൊഴിലാളികളുടെ .മക്കൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ എന്റോമെന്റ് മന്ത്രി വിതരണം ചെയ്തു .