കരുനാഗപ്പള്ളി . യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു. മൈനാഗപ്പള്ളി, ചരിപ്പുവിള വീട്ടിൽ ജയഘോഷ് (46- വെൽഫെയർ ബോർഡ് ജില്ലാ എക്സി. ഓഫീസർ, കോട്ടയം) ആണ് മരണപ്പെട്ടത് തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി കരുനാഗപ്പള്ളി, ചിറ്റുമൂല, തെക്കേ ഗേറ്റിന് സമീപമായിരുന്നു അപകടം. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന
പരേതനായ കെ ജയദേവൻപിള്ളയുടെയും പ്രസന്നകുമാരിയുടെയും മകനാണ്. ഭാര്യ : ആശ (കേരളാ സർവകലാശാല അസിസ്റ്റന്റ്). മകൻ : നിരഞ്ജൻ.