ഓച്ചിറ വവ്വാക്കാവിൽ എംഡിഎംഎയുമായി 5 പേരെ അറസ്റ്റു ചെയ്തു

2461
Advertisement

കരുനാഗപ്പള്ളി. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓച്ചിറ വവ്വാക്കാവിൽ നടത്തിയ മിന്നൽ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി 5 പേരെ അറസ്റ്റു ചെയ്തു. 61.501 ഗ്രാം എം ഡി എം എ യാണ് കണ്ടെടുത്തത്             എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസ് ന്റെ നേതൃത്വത്തിൽ ഓച്ചിറ വവ്വാക്കാവ്  നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെടുത്തത്. കാറിൽ കടത്തിക്കൊണ്ടുവന്ന എം ഡി എം എയുമായി കൊല്ലം  കൊട്ടിയം ശാലിനി മന്ദിരം വീട്ടിൽ നിന്നും ഇപ്പോൾ   പന്മന  മിഠാപ്പള്ളി  ബിന്ദു ഭവനം വീട്ടിൽ താമസിക്കുന്ന 25 വയസുള്ള ബിജിൻ ബിജു,  പന്മന  വള്ളാക്കോട്ട് തെക്കതിൽ വീട്ടിൽ നിന്നും ഇപ്പോൾ  പേരൂക്കര  പുത്തൻവീട്ടിൽ 22 വയസുള്ള മുഹമ്മദ് ഷാൻ,  പന്മന  ആദർശ് ഭവനം വീട്ടിൽ നിന്നും ഇപ്പോൾ വാടകയ്ക്ക് താമസം  ചവറ  താന്നിമൂട്  അരവിളയിൽ തെക്കതിൽ വീട്ടിൽ 23 വയസുള്ള ആദർശ്,  തെക്കുംഭാഗം  മാവിളയിൽ 21 വയസുള്ള ഹേമന്ത് സാഗർ ,     വടക്കുംതല  കണ്ടശ്ശേരി തെക്കതിൽ വീട്ടിൽ 20 വയസുള്ള ഹരികൃഷ്ണൻ എന്നിവരാണ് അറസ് റ്റിലായത്.  MDMA കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതികളെ പിടികൂടാനായത്. ബാഗ്ലൂർ നിന്നും വൻതോതിൽ എംഡി എം എ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി. പ്രവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ, അജിത്ത് ബി.എസ്, ജോജോ.ജെ, ജൂലിയൻ ക്രൂസ്, ബാലു എസ് സുന്ദർ, അഭിരാം എച്ച്, അരുൺ ലാൽ വി ഐ, തൻസീർ അസീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എസ് കെ എന്നിവർ പങ്കെടുത്തു.           ‘                                     

Advertisement