കൊല്ലം : നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. നല്ലില നെടിയവിള പുത്തൻ വീട്ടിൽ അജിൻ സജി (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീഹരി പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറോടെ കിഴങ്ങുവിള ജംഗ്ഷനിലായിരുന്നു സംഭവം. വീട്ടിലേക്കുള്ള സാധനം വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജിനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിരുദ വിദ്യാർത്ഥിയാണ് അജിൻ.മൃതദ്ദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ . കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. സജി തങ്കച്ചൻ, ജോളി എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ :സിജിൻ വിദേശത്താണ്.