കൊല്ലം: ട്രെയിൻ തട്ടി യുവാവ് മരിച്ചു. വയനാട് നല്ലൂർനാട് കമ്മന ആര്യാട്ട് വീട്ടിൽ ജി.ശ്രീഖേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ കൊല്ലത്തിനും പെരിനാടിനും ഇടയില്‍ കണ്ടച്ചിറ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. പാളത്തിലൂടെ നടന്നു വരുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെമ്മക്കാട് മേല്‍പ്പാലത്തിന് സമീപത്തെ സമാന്തര റോഡില്‍ യുവാവ് സഞ്ചരിച്ചുവെന്ന് കരുതുന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കുണ്ടറയിലെ സ്ഥാപനത്തില്‍ സോഫ്റ്റ്വയർ എൻജിനീയറായിരുന്നു ഇയാൾ.
.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. ഭാര്യ : വിദ്യ.മകൻ: അമ്പാടി.