കൊല്ലം: കടയ്ക്കലില്‍ പേവിഷബാധയേറ്റ് യുവാവ് മരിച്ചു. കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജുവാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബൈജുവിന്റെ മരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേ വിഷബാധയേറ്റെന്ന് കണ്ടെത്തിയത്. എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് പരിശോധിച്ചുവരികയാണ്.
ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതയും മൂലമാണ് ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ നായയുടെ കടിയേറ്റതായി നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വിവരമില്ല. പിന്നെ എങ്ങനെയാണ് വിഷബാധയേറ്റത് എന്നതില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.