യുവാവിനെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

740
Advertisement

പൂയപ്പള്ളി: പൂയപ്പള്ളി കൊട്ടറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടറ കുന്നുംവാരം ഷിനു ഭവനില്‍ ശിവദാസന്‍ ആചാരിയുടെയും സരസ്വതിയുടെയും മകന്‍ സിജു (32) ആണ് മരിച്ചത്. ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് ജോലി കള്‍ ചെയ്തു വന്നിരുന്നസിജു ജോലിക്കായി രാവിലെ വീട്ടില്‍ നിന്ന് പോയിരുന്നു. രാത്രി ഏറെ വൈകിയും സിജു വീട്ടില്‍ എത്തിയില്ല. കൂട്ടുകാര്‍ക്കൊപ്പം പലപ്പോഴും രാത്രി കാലങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുമായിരുന്നതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെയും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് സിജുവിന്റെ അമ്മ പലരോരും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിജുവിന്റെ വീട്ടിലേക്കുള്ള വരുന്ന വഴിയുടെ വശത്തുള്ള ഇവരുടെ ബന്ധുവിന്റെ പുരയിടത്തിലെ വക്ക്‌കെട്ടാത്ത കിണറ്റില്‍ സിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തുകയും വിവരം അറിയിച്ചതിന്നെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. കുണ്ടറയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ആന്റ് റസ്‌ക്യൂ ടീംആണ് മൃതദേഹം കരയ്‌ക്കെടുത്തത്. പൂയപ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഇപ്പോള്‍ അഞ്ചാലുംമൂട്ടില്‍ താമസിക്കുന്ന സിജുവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ വക്ക് കെട്ടാത്ത കിണറ്റിലാണ് സിജുവീണത്. ഏഴ് വര്‍ഷം മുന്‍പ് സിജുവിന്റെ അച്ചന്റെ അനുജനും ഇതേ കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. അന്നുമുതല്‍ പ്രദേശവാസികള്‍ കിണര്‍ നികത്തുകയോ മേല്‍ മൂടി സ്ഥാപികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായ അപകടത്തെത്തുടര്‍ന്ന് കിണര്‍ നികത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Advertisement