കൊല്ലം സഹോദയ മെറിറ്റ് ഡേ: നാളെ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

10
Advertisement

ശാസ്താംകോട്ട: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ നേതൃത്വത്തില്‍ കൊല്ലം സഹോദയ മെറിറ്റ് ഡേ നാളെ നടക്കും. വിവിധ സ്‌കൂളുകളില്‍ ഇക്കഴിഞ്ഞ പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും സ്‌കൂളുകളെയും ചടങ്ങില്‍ അനുമോദിക്കും. ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നാളെ ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങ് കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്യും.

Advertisement