പരിസ്ഥിതി ദിനത്തിൽ തങ്ക വനം നിർമ്മിച്ച ഫൈസൽ പുള്ളിയിലിന് സാഹിതി യുടെ ആദരവ്

15
Advertisement


കരുനാഗപ്പള്ളി ലോക പരിസ്ഥിതി ദിനത്തിൽ മാതൃക തങ്ക വനം നിർമ്മിച്ച കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയും തന്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ഫൈസൽ പുള്ളിയിലി നെ സംസ്കാരസാഹിതി ജില്ലാ കമ്മിറ്റിയും കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. സാഹിതിയുടെ വക ആദരവ് യുഡിഎഫ് ജില്ലാ ചെയർമാൻ ശ്രീ കെ സി രാജൻ സമ്മാനിച്ചു.സംസ്കാര സാഹിതി നിയോജകമണ്ഡലം പ്രസിഡണ്ട് സജീവ് മാമ്പറ അധ്യക്ഷത വഹിച്ചു. ഏകദേശം രണ്ടര ഏക്കറോളം സ്ഥലത്ത് തന്റെ വീടിനു ചുറ്റുപാടും 1415 ഇനത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും വളർത്തി പരിസ്ഥിതി ജീവജാല സംരക്ഷകനായി മാറുകയിരിക്കുകയാണ് ഫൈസൽ. കേരളത്തിലെ സൈലന്റ് വാലി ഉൾപ്പെടെയുള്ള വനമേഖലകളിൽ നിന്ന് നാളിതുവരെ അറിയപ്പെടാത്ത വൃക്ഷങ്ങളുടെ തൈകൾ ശേഖരിച്ച് വളർത്തി പരിപാലിക്കുന്ന പരിസ്ഥിതി പ്രവർത്തകനാണ് അദ്ദേഹം. കേരളത്തിലെ വനമേഖലകളിൽ കാണപ്പെടാത്ത അല്ലെങ്കിൽ വംശനാശം സംഭവിച്ച ഏഴ് വൃക്ഷത്തൈകളും സസ്യങ്ങളും അദ്ദേഹത്തിന്റെ ഈ തങ്ക വനത്തിൽ ഉണ്ട് എന്നുള്ളതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ മരണപ്പെട്ട അമ്മയുടെ നാമധേയത്തിലാണ് തങ്കവനം എന്ന് പേര് പേരിൽ വനം സംരക്ഷിച്ചു പോരുന്നത്. അമ്മ ആണ് ഈ വനത്തിൽ ആവശ്യമായ വൃക്ഷങ്ങൾ, തൈകൾ ശേഖരിച്ച് നടുന്ന പ്രവർത്തി ആരംഭിച്ചത് അതിനാൽ അമ്മയുടെ ഓർമ്മകളും അമ്മയുടെ ചിന്തകളുമാണ് ഇദ്ദേഹത്തെ തങ്ക വനം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പുതിയ സസ്യങ്ങളും വൃക്ഷങ്ങളും കണ്ടെത്തി നടുന്നതിനും പരിപാലിക്കുന്നതിനും സന്നദ്ധനാക്കിയത്. ജൈവവൈവിധ്യ ബോർഡിന്റെ 2024ലെ വനമിത്ര അവാർഡും ഇദ്ദേഹത്തിന്റെ ലഭിച്ചിരുന്നു. ഏറെ വിദ്യാർത്ഥികളും കുടുംബങ്ങളും ഈ മാതൃക വനം കാണുന്നതിന് വേണ്ടി നിരന്തരം എത്തിച്ചേരുന്നതായും വിവിധയിനം പക്ഷികളും ജീവികളും ഈ വനത്തിൽ പാർത്ത് വരുന്നതായി അദ്ദേഹം പറഞു. അനുമോദന യോഗത്തിൽ യോഗത്തിൽ എൽ കെ ശ്രീദേവി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ എ ജവാദ്, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണിൽ, മുകേഷ്, കൂടാതെ ചുറ്റുമല നാസർ, ജോൺസൺ സാഹിതി ജില്ലാ വൈസ് ചെയർമാൻ മാരായബൈജു ശാന്തിരംഗം, സുനിൽ മത്തായി, മുരളി പാലപ്പള്ളിഅനിൽ, എസ് കെ, അൻവർഷ, അലി മണ്ണെൽ, ജിജി,സഹീറ ബിജു കല്പകം എന്നിവർ പങ്കെടുത്തു.

Advertisement