ശാസ്താംകോട്ട തടാക സംരക്ഷണ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം

803
Advertisement

പരിസ്ഥിതി ദിനമായ ജൂൺ 5 ശാസ്താംകോട്ട തടാക സംരക്ഷണം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈ വിതരണം, തടാക സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ചുറ്റുമുള്ള വീടുകൾ വ്യാപാരസ്ഥാപനങ്ങൾ സ്കൂളുകൾ എന്നിവിടങ്ങളിൽ തടാക സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാകുന്ന തരത്തിൽ സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ വിതരണം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിസ്ഥിതി സമ്മേളനത്തിൽ സംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാൻ എസ്. ബാബുജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേഷിന് സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ കൈമാറി പ്രകാശനം ചെയ്തു.

Advertisement