കരുനാഗപ്പള്ളി. റയിൽവേ സ്റ്റേഷനിൽട്രയ്നിൽ കടത്തി കൊണ്ടുവന്ന 10 കിലോ യിലധികംകഞ്ചാവ് പിടികൂടി കുന്നത്തൂർ ശൂരനാട് തെക്ക് സ്വദേശി ദീപു 26-നെ കരുനാഗപ്പള്ളി പോലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രയിനിലാണ് ബാഗിൽ നിറച്ച പൊതികളായി കഞ്ചാവ് കടത്തി കൊണ്ടുവന്നത്. ഒറീസ്സയിൽ നിന്നും വാങ്ങി ടെയിൻ മാർഗ്ഗംകൊണ്ടുവരികയായിരുന്നു. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ വേണ്ടി കൊണ്ടുവന്നതാണിത്. പോലീസിനെ കണ്ടതോടെ ഒരു പ്രതി ഓടി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി Asp അഞ്ജലി ഭാവന / SHO ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കൂട്ട് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.