കരുനാഗപ്പള്ളി. വൈദ്യുതാഘാതം ഏറ്റ ഗൃഹനാഥൻ മരിച്ചു. ആദിനാട് തെക്ക്, സംഘപ്പുര ജംഗ്ഷന് സമീപം, പുളിക്കൽതറ വീട്ടിൽ, വിദ്യാധരൻ (71) ആണ് മരണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊച്ചാലുംമൂടിന് സമീപം തൊഴിൽ ഉപകരണം വാടകയ്ക്ക് എടുക്കുന്നതിനായി എത്തിയ വിദ്യാധരന് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിന്റെ കൈ വയറിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.ഉടൻ തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) 3 മണിക്ക് നടക്കും. ഭാര്യ: കെ ജി കനകം (കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം). മക്കൾ: റൺസ് (കേരഫെഡ്, പുതിയകാവ്), രഹന
മരുമകൻ: ഉണ്ണികൃഷ്ണൻ