ആദ്യാക്ഷര വെളിച്ചവുമായി ബ്രൂക്ക് ഇന്റര്‍നാഷണല്‍: അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

18
Advertisement

ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആദ്യാക്ഷര വെളിച്ചമായി നിറഞ്ഞപ്പോള്‍ കളിയും ചിരിയും കരച്ചിലുമായി കുഞ്ഞുങ്ങള്‍ നിറഞ്ഞാടി. ആദ്യമായി സ്‌കൂളിലേക്കെത്തുന്ന കെ. ജി ക്ലാസ്സുകളിലേക്കുള്ള കുഞ്ഞുങ്ങളുടെ പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ വര്‍ണ്ണങ്ങളുടെ ഉത്സവമായിരുന്നു. സ്‌കൂളനുഭവത്തിന്റെ ആദ്യ വസന്തമെന്നപോലെ പെയ്ത് നനുത്ത മഴയില്‍ വര്‍ണ്ണക്കുടകളും പുത്തന്‍ ഉടുപ്പും ബാഗുമൊക്കെയായി ബ്രൂക്കിലേക്ക് കടന്നു വന്ന കുഞ്ഞുങ്ങളെ പുതിയ പ്രതീക്ഷകളോടെ കുട്ടികളും അദ്ധ്യാപകരും പാട്ടും നൃത്തവും മധുര പലഹാരങ്ങളുമൊക്കെയായി സ്വീകരിച്ചു.
ബ്രൂക്ക് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങുകള്‍ ഡയറക്ടര്‍ റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം തിരികള്‍ തെളിച്ചു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബോനിഫെസിയ വിന്‍സെന്റ് കുഞ്ഞുങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചുമോള്‍.കെ. സാമൂവല്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ബിജിലി ഹില്‍ഡ നന്ദിയും രേഖപ്പെടുത്തി.

Advertisement