സ്കൂളുകളിൽ പ്രവേശനോത്സവം വർണാഭമായി

77
Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിൽ ഗ്രാമപഞ്ചായത്തുകളുടെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം വർണാഭമായി.ഉപജില്ലാ പ്രവേശനോത്സവം മുതുപിലാക്കാട് എൽ.വി.എച്ച്.എസിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഉഷാകുമാരി അധ്യക്ഷത വഹിച്ചു.കുന്നത്തൂർ പഞ്ചായത്ത്തല പ്രവേശനോത്സവം കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ.എൽ പി എസിൽ പ്രസിഡൻ്റ് വത്സലകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ
ബി.അരുണാമണി അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ മുഖ്യ പ്രഭാഷണം നടത്തി.കുന്നത്തൂർ പഞ്ചായത്ത്‌ ഐവർകാല മേഖലയിലെ ഹൈസ്കൂൾ തല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം കരുവാമല ഹൈസ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനേഷ് കടമ്പനാട് നിർവഹിച്ചു.പിടിഎ പ്രസിഡന്റ്‌ സി.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.നാടൻ പാട്ട് കലാകാരൻ അരുൺ ചന്ദ്രൻ,സ്കൂൾ മാനേജർ ജലീൽ,സുധാകരൻ നായർ,കുഞ്ഞച്ചൻ, സുഭാഷ് എന്നിവർ സംസാരിച്ചു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വേങ്ങ വി.വി.എം.എൽ.പി.എസിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയും പാചകപ്പുരയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകനും നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ നവാഗതരെ സ്വാഗതം ചെയ്തു.അവധിക്കാലത്തെ മികച്ച ഡയറി എഴുത്തിനുള്ള സമ്മാന വിതരണം ചവറ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ അനിത റ്റി.കെ നിർവ്വഹിച്ചു.അമൃത ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൽ പഠനോപകരണം വിതരണം ചെയ്തു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ശ്രീചിത്തിര വിലാസം ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ മുഴുവൻ ക്ലാസ്സ്‌ മുറികളിലും പുതിയ പഠനോപകരണങ്ങളും പ്ലാനിറ്റോറിയത്തിൽ ആധുനിക തരത്തിലുള്ള കസേരകളും ഐ.ടി കമ്പനിയായ തിരുവനന്തപുരം യൂഎസ്.റ്റി ഗ്ലോബൽ സമ്മാനിച്ചു.എസ്എംസി ചെയർമാൻ ജെ.പി ജയലാൽ അധ്യക്ഷത വഹിച്ചു.ശൂരനാട് വടക്ക് തെന്നില യുപിഎസിൽ നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അമ്പിളി ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു,മിനി സുദർശൻ,എം.സമദ്,ഖദീജ ബീവി,ശാന്തകുമാരി,എസ്എംസി ചെയർമാൻ സന്തോഷ്,ഹെഡ്മിസ്ട്രസ് ഗിരിജ കുമാരി എന്നിവർ സംസാരിച്ചു.കുന്നത്തൂർ എൽ.പി.എസ് നെടിയവിളയിൽ നടന്ന പ്രവേശനോത്സവം പ്രസിഡൻ്റ് കെ. വത്സലകുമാരി ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ആർ.ശ്യാം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ
മിനി ഓഡിറ്റോറിയത്തിന്റെയും സിസിടിവിയുടെ ഉദ്ഘാടനവും നടന്നു.അക്ഷര കാർഡുകളും വർണാഭമായ തൊപ്പികളും സമ്മാനപ്പൊതികളും മധുരവും നൽകിയാണ് കുട്ടികളെ വരവേറ്റത്.കുട്ടികൾ ഒരുക്കിയ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും പൂർവ വിദ്യാർത്ഥികളുടെ ചെണ്ടമേളവും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.

Advertisement