മൈനാഗപ്പള്ളി: നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടുമെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് പി.സി.വിഷ്ണുനാഥ് എം.എൽ.എ.പറഞ്ഞു. കേരളത്തിലെ സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിന്റെ വിലയിരുത്തിലാകും നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് പറയുവാൻ മുഖ്യമന്ത്രിയോ,സി. പി എം.പാർട്ടി സെക്രട്ടറിയോ പറയാൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് പ്രസിഡന്റ്സജി സാമുവൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സിജു കോശി വൈദ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.പി.സി.സി.സെക്രട്ടറി പി. ജർമിയാസ്, മുൻ ഡി.സി.സി.ജനറൽ സെക്രട്ടറി സുധീർ ജേക്കബ്,ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ രവിമൈനാഗപ്പള്ളി, കല്ലട ഗിരീഷ്,തോമസ് വൈദ്യൻ,പഞ്ചായത്ത് പ്രസിഡണ്ട് വർഗീസ് തരകൻ,എസ്. രഘുകുമാർ,എബി പാപ്പച്ചൻ,ജോൺസൺ വൈദ്യൻ,വി. രാജീവ്,അനിൽ ചന്ദ്രൻ,രാജി രാമചന്ദ്രൻ,തങ്കച്ചൻ ജോർജ്,അനോഷ് ഗുരുദാസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ സിജു, അജി ശ്രീകുട്ടൻ, രാധിക ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.