കരുനാഗപ്പള്ളി. യുണൈറ്റഡ് മര്‍ച്ചന്‍റ് ചേംബര്‍ , ലാലാജി ഗ്രന്ഥശാല ഹാളില്‍ നടത്തിയ എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സി. ആര്‍.മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘടന ഏര്‍പ്പെടുത്തിയ വ്യാപാരി കുടുംബാംഗങ്ങള്‍ക്ക് ക്ഷേമ ഫണ്ട്, മരണാനന്തര സഹായ ഫണ്ട് വിതരണം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. യു.എം സി ജില്ലാ പ്രസിഡന്റ് നിജാം ബഷി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.ബാബുക്കുട്ടന്‍ പിള്ള സ്വാഗതം ആശംസിച്ചു.

വിവാഹ ധന സഹായം വ്യാപാരി സംഘം പ്രസിഡൻ്റ് എ എ കരീം നിർവഹിച്ചു. യു എം സി ഭാരവാഹികളായ എസ് ഷംസുദ്ദീന്‍, റൂഷ പി കുമാര്‍, ശ്രീകുമാര്‍ വള്ളിക്കാവ്, എം.ഇ. ഷെജി, എം പി ഫൗസിയ ബീഗം, അശോകന്‍ അമ്മവീട് എന്നിവര്‍ സംസാരിച്ചു. അജയകുമാരന്‍ പിള്ള നന്ദിയും പറഞ്ഞു. മുതിര്‍ന്ന വ്യാപാരികളായ ടി കെ സദാശിവന്‍, എച്ച് ബഷീര്‍ കുട്ടി, തുപ്പാശ്ശേരി വിജയന്‍, തോമസ് ഡാനിയല്‍, പ്രസന്ന സുകുമാരന്‍, ഓമനക്കുട്ടന്‍ ശാന്തി , മുഹമ്മദ് കുഞ്ഞ് തുടങ്ങിയവരെ യു എം സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ മൂസ ആദരിച്ചു.