ശാസ്താംകോട്ട. പിതാമഹന്‍റെ പുസ്തക പ്രകാശനം ചെറുമകളുടെ വിവാഹ വേദിയില്‍. സംസ്കൃതപണ്ഡിതനും വിവര്‍ത്തകനും കവിയുമായിരുന്ന പരേതനായ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയുടെ ഭാഷാ മൃഛകടികം ആണ് ചെറുമകള്‍ ശിവബാലയുടെ വിവാഹവേദിയില്‍ പ്രകാശിതമായത്. ഗ്രന്ഥകാരന്‍റെ സുഹൃത്ത് കവി ചവറ കെഎസ് പിള്ള മണ്ഡപത്തില്‍ ശിവബാലക്കും വരന്‍ പത്തനംതിട്ട പെരുമ്പട്ടി ആഞ്ഞിലിക്കല്‍ രാജേന്ദ്രന്‍നായരുടെ മകന്‍ അനീഷ് രാജിനും ആദ്യ കോപ്പി കൈമാറി. സിനിമാപറമ്പ് എന്‍ ജെ കണ്‍വന്‍ഷന്‍ സെന്‍ററിലായിരുന്നു വിവാഹം.

കാളിദാസന്‍റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കുറിശേരി ഗോപാലകൃഷ്ണപിള്ള മരിക്കുമ്പോള്‍ എടുതി പൂര്‍ത്തിയാക്കി പ്രകാശനത്തിനായി ബാക്കി വച്ചിരുന്ന കൃതിയാണ് സംസ്കൃത കവി ശൂദ്രകന്‍റെ മൃഛകടികത്തിന്‍റെ പരിഭാഷ. അനുഷ്ടുപ് ശ്ളോക രൂപത്തില്‍അതീവലളിതമായാണ് ഇതിന്‍റെ രചന.
പിതാവിന്‍റെ ആഗ്രഹമായിരുന്നു ചെറുമകളുടെ വിവാഹവും തന്‍റെ അവസാന കൃതിയുടെ പ്രകാശനവും, അതാണ് അവ ഒരുമിച്ച് നിര്‍വഹിച്ചതെന്ന് കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയുടെ മകന്‍ മാധ്യമപ്രവര്‍ത്തകനായ ഹരി കുറിശ്ശേരി വേദിയില്‍ അറിയിച്ചു. സൈന്ധവയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.