സബ് ഗ്രൂപ്പ്‌ ഓഫീസർക്ക് യാത്രയപ്പ് നൽകി

5
Advertisement

ശാസ്താംകോട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ശാസ്താംകോട്ട ശ്രീധർമശാസ്ത ക്ഷേത്രത്തിൽ നിന്നും വിരമിക്കുന്ന സബ് ഗ്രൂപ്പ്‌ ഓഫീസർ എസ്. അനിൽകുമാറിന് ക്ഷേത്രം ഉപദേശക സമിതി യാത്ര അയപ്പ് നൽകി. പ്രസിഡന്റ്‌ കെ പി അജിത കുമാർ അധ്യക്ഷനാകുകയും പൊന്നാട ചാർത്തുകയും ചെയ്തു. സെക്രട്ടറി കേരള ശശികുമാർ മൊമെന്റോ സമ്മാനിച്ചു. വൈസ് പ്രസിഡന്റ്‌ എസ് രാധാകൃഷ്ണ പിള്ള ഉപദേശക സമിതി അംഗങ്ങളായ സുരേന്ദ്രൻ പിള്ള ,വി ബി ഉണ്ണിത്താൻ , ഡോക്ടർ പി ആർ ബിജു. ജി ശ്രീകുമാർ, സജീവ്കുമാർ, എസ് ഷിബി. കെ ശിവശങ്കരൻ. സുരേഷ്‌കുമാർ. രാജേന്ദ്രൻ പിള്ള, മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ അനിൽകുമാർ മറുപടി പ്രസംഗം നടത്തി.

Advertisement