കരുനാഗപ്പള്ളി. തഴവ കറുത്തരി ഗവൺമെന്റ് എൽ പി സ്കൂളിന്റെ നിർമ്മാണത്തിനായി വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി ആർ മഹേഷ് എംഎൽഎ നിർവഹിച്ചു. തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സദാശിവൻ അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത ഗ്രാമപഞ്ചായത്ത് അംഗം മിനി മണികണ്ഠൻ മറ്റ് അംഗങ്ങൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു