അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിനതടവ്

Advertisement

കൊല്ലം: ഭാര്യ പിണങ്ങിപോയതിന്റെ വിരോധത്തില്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടി നായരെ (72) കൊലപ്പെടുത്തിയ കേസില്‍ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ശിക്ഷയും.
കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കപുറം മുറിയില്‍ കൃഷ്ണഭവനം വീട്ടില്‍ ആശാകൃഷ്ണന്‍ (43) നെയാണ് ശിക്ഷിച്ചത്. കൊല്ലം അഞ്ചാം അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ബിന്ദുസുധാകരനാണ് വിധി പറഞ്ഞത്. 2023 മാര്‍ച്ചിലായിരുന്നു സംഭവം. പ്രതിയുടെ ഭാര്യ പിണങ്ങി പോയതിന് കാരണം അച്ഛനാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും ഭാര്യയെ വിളിച്ചു കൊണ്ടുവരണമെന്ന് പ്രതി അച്ഛനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൃഷ്ണന്‍കുട്ടി നായര്‍ എതിര്‍ത്തു. തുടര്‍ന്ന് നടന്ന ആക്രമത്തിലാണ് മരണപ്പെട്ടത്. കേസില്‍ 27 റിക്കാര്‍ഡുകളും 8 തൊണ്ടിമുതലുകളും ഹാജരാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി ഐഎസ്എച്ച്ഒ ബിജുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയാ കമലാസനനും സഹായിയായി സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷും ഹാജരായി.

Advertisement