മഴ; ജില്ലയില്‍ 12.3 ലക്ഷം രൂപയുടെ നാശനഷ്ടം

Advertisement

കൊല്ലം: കഴിഞ്ഞദിവസം വീശിയടിച്ച ശക്തമായ കാറ്റിലും കനത്തമഴയിലും വീടുകള്‍ക്കും കൃഷിക്കും വ്യാപക നാശനഷ്ടമാണുണ്ടായത്. ജില്ലയില്‍ ആകെ 12,31,400 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
ഒരു വീട് പൂര്‍ണ്ണമായും 43 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 7.44 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായത് ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല.

Advertisement