കൊല്ലം- കോട്ടപ്പുറം ജലപാതയിൽ സ്ഥിരം ചരക്ക് നീക്കത്തിനൊരുങ്ങി ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

439
Advertisement

കൊല്ലം- കോട്ടപ്പുറം ജലപാതയിൽ സ്ഥിരം ചരക്ക് നീക്കത്തിനൊരുങ്ങി ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. നിലവിൽ സർവീസിന് യോഗ്യമായ കൊല്ലം- കോട്ടപ്പുറം ജലപാതയിലെ കോട്ടപ്പുറം, മരട്, ആലുവ, വൈക്കം, തണ്ണീർമുക്കം, ആലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം, കൊല്ലം എന്നീ ടെർമിനലുകൾ കേന്ദ്രീകരിച്ച് ചെറുയാനങ്ങൾ അല്ലെങ്കിൽ ബാർജുകൾ ഉപയോഗിച്ചുള്ള സർവീസാണ് ലക്ഷ്യമിടുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് കൊച്ചിയിലേക്ക് കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്ന ചരക്ക് ജലമാർഗമാക്കുകയാണ് സർവീസിന്റെ പ്രധാന ലക്ഷ്യം. എൻ.എച്ച് 66ൽ നിന്ന് കണ്ടെയ്നർ ലോറികളും ചരക്ക് ലോറികളും ഒഴിയുമ്പോൾ ഗതാഗത കുരുക്കിന് നേരിയ ആശ്വാസമുണ്ടാകും. ലോറികളുടെ എണ്ണം കുറയുമ്പോൾ അത്രത്തോളം അന്തരീക്ഷ മലിനീകരണവും കുറയും. ഇതിന് പുറമേ ഇന്ധനങ്ങൾ റോഡ് മാർഗം കൊണ്ടുപോകുമ്പോഴുള്ള അപകടസാദ്ധ്യതയും ഇല്ലാതാകും.

Advertisement