ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു

1051
Advertisement

പുനലൂർ:  ആര്യങ്കാവിൽ  ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു.  യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ ആര്യങ്കാവ് പാലരുവി ജംങ്ഷനിൽ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.

തിരുനൽവേലിയിൽ നിന്നും കൊല്ലത്തേക്ക് വന്ന  ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുകളിലേക്കാണ് പാതയോരത്ത് നിന്ന  മരച്ചില്ല ഒടിഞ്ഞുവീണത്.  ഈ സമയത്ത് ചെറിയ കാറ്റും മഴയമുണ്ടായിരുന്നു. മരച്ചില്ല വീണ് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടി തകർന്നു. ബസിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു.

Advertisement