ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു; എംഎല്‍എ സി.ആര്‍ മഹേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

72
Advertisement

ശക്തമായ കാറ്റിലും മഴയിലും കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ് സഞ്ചരിച്ച വാഹനത്തിനു മുന്നില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു എംഎല്‍എ അത്ഭുതകരമായി രക്ഷപെട്ടു. തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിന് കിഴക്ക് തുരുത്തിക്കാട്ട് മുക്കില്‍ ആഞ്ഞിലിമരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിയുകയായിരുന്നു. എംഎല്‍എ സഞ്ചരിച്ച കാറിനു തൊട്ടു മുന്നില്‍ ഇലക്ട്രിക് പോസ്റ്റും, പിന്നില്‍ ആഞ്ഞിലിമരവും വീഴുകയായിരുന്നു. എംഎല്‍എയും മൂന്നു കുട്ടികളും ഉള്‍പ്പെടെ അഞ്ചു പേരടങ്ങുന്ന വാഹനവും വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

Advertisement