എംഡിഎംഎയുമായി 4 യുവാക്കള്‍ അറസ്റ്റില്‍

2034
Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസിലെ പ്രതി ഉള്‍പ്പെടെ 4 യുവാക്കളെ 14 ഗ്രാം എംഡിഎംഎയുമായി പിടികൂടി. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമിന്റെയും കുണ്ടറ പോലീസിന്റെയും നേതൃത്വത്തില്‍ കുണ്ടറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കുഴിയം ചരുവിള പുത്തന്‍വീട്ടില്‍ സനീഷ് (34), അഞ്ചാലുംമൂട് അരുണ്‍ഭവനില്‍ അരുണ്‍ബാബു (30), തേവലക്കര കാളീലികിഴക്കത്തില്‍ വീട്ടില്‍ അഭിജിത്ത് (32), പന്മന റിയാസ് മന്‍സില്‍ അല്‍അമീന്‍ (26) എന്നിവരെ ആണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീം പിടികൂടിയത്. സനീഷ് പോലീസിനെ ആക്രമിച്ചത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതി ആണ്.
കൊല്ലം റൂറല്‍ എസ്പി കെ.എം. സാബു മാത്യുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അഭിജിത്തും അല്‍ അമീനും മുന്‍പും ലഹരി കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കുണ്ടറ പോലീസ് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ അംബരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Advertisement