ശാസ്താംകോട്ട:ഹയർ സെക്കൻ്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ പോരുവഴി കമ്പലടി പാലവിള പുത്തൻ വീട്ടിലേക്ക് വീണ്ടുമെത്തി ത്രിമധുരം നുകരുന്ന സന്തോഷം.സഹോദരങ്ങളായ
നിരഞ്ജനയും ആര്യനും ആദിത്യനും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ്. എസ്എസ്എൽസി.പരീക്ഷയിലും മൂവരും
ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരുന്നു.ആര്യനും ആദിത്യനും ശാസ്താംകോട്ട ഡോ.സി.ടി.ഇ.എംആർ.എച്ച്.എസ്.എസ് സ്കൂളിലെയും നിരഞ്ജന കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെയും വിദ്യാർഥികളാണ്.ആർഎസ്പി (ലെനിനിസ്റ്റ്) സംസ്ഥാന അസി.സെക്രട്ടറിയും വൊക്കേഷണൽ ഹയർ സെക്കന്ററി നോൺ വൊക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പുനലൂർ വാളക്കോട് നരസിംഹവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനുമായ പി.ടി ശ്രീകുമാറിന്റെയും ശാസ്താംകോട്ട സബ് ട്രഷറി ഓഫീസർ ജി.സിന്ധുവിന്റെയും മക്കളാണ്.
.