മുന്‍ കേരള താരം നജിമുദ്ദീന്‍ അന്തരിച്ചു; 1973ലെ സന്തോഷ് ട്രോഫി ജേതാവ്

368
Advertisement

കൊല്ലം: കേരള ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ എ. നജിമുദ്ദീന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. കൊല്ലം തേവള്ളി സ്വദേശിയാണ്. സംസ്‌കാരം വെള്ളി രാവിലെ 9.30ന്.
1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീന്‍. 1973 മുതല്‍ 1981 വരെ കേരളത്തിന് വേണ്ടി കളിച്ചു. ടൈറ്റാനിയത്തിനായി 1992 വരെ ബൂട്ടുകെട്ടി. ടൈറ്റാനിയത്തില്‍ നിന്നും അസി. കമേഴ്‌സ്യല്‍ മാനേജരായി 2009 ല്‍ വിരമിച്ചു. ഭാര്യ: നസീം ബീഗം മക്കള്‍: സോഫിയ, സുമയ്യ, സാദിയ.

Advertisement