കരുനാഗപ്പള്ളി: കാപ്പാ നിയന്ത്രണങ്ങള്‍ ലംഘിച്ച യുവാവ് പോലീസ് പിടിയില്‍. തൊടിയൂര്‍ പുലിയൂര്‍ വഞ്ചിവടക്ക് കാട്ടയ്യത്ത് തെക്കതില്‍ റമീസ് (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കേസില്‍ പ്രതിയായ റമീസ് കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് കൊല്ലം സിറ്റി പോലീസ് ജില്ലാ പരിധിയില്‍ നിന്ന് പുറത്താക്കി ഉത്തരവായിരുന്നു. എന്നാല്‍ നിയന്ത്രണം ലംഘിച്ച് കഴിഞ്ഞദിവസം പുതിയകാവില്‍ എത്തിയതോടെ പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വി ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷമീര്‍, എസ്‌സിപിഒമാരായ ഹാഷിം, ഷഫീഖ്, മനോജ് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.