കൊല്ലം: സിറ്റി പോലീസ് ജില്ലയില്‍ നിന്ന് മെയ് 31ന് വിരമിക്കുന്ന 64 പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, പോലീസ് അസോസിയേഷന്‍, ജില്ലാ പോലീസ് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു.
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന യോഗം മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ഉപഹാര വിതരണവും നടത്തി. കെപിഒഎ ജില്ലാ പ്രസിഡന്റ് എല്‍. അനില്‍കുമാര്‍ അധ്യക്ഷനായി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ മുഖ്യാതിഥിയായി.
സിറ്റി സി ബ്രാഞ്ച് എസിപി ബിനു ശ്രീധര്‍, പോലീസ് സൊസൈറ്റി സെക്രട്ടറി എസ്.ആര്‍. ഷിനോദാസ്, കെപിഒഎ ജില്ലാ സെക്രട്ടറി ജിജു സി. നായര്‍, കെപിഎ ജില്ലാ പ്രസിഡന്റ് എല്‍. വിജയന്‍, അഞ്ചാലുംമൂട് ഐഎസ്എച്ച്ഒ ആര്‍. ജയകുമാര്‍, കൊട്ടിയം ഐഎസ്എച്ച്ഒ ജി. സുനില്‍, കോസ്റ്റല്‍ ഐഎസ്എച്ച്ഒ ബി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.