മയക്കുമരുന്ന് ലഹരി ഗുളികകള്‍ വില്‍ക്കുന്നയാള്‍ പിടിയില്‍

Advertisement

കൊല്ലം: മുണ്ടയ്ക്കല്‍ അമൃതക്കുളം ഭാഗത്ത് ഒളിവില്‍ താമസിച്ച് മയക്കുമരുന്ന് ലഹരി ഗുളികകള്‍ വില്‍ക്കുന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി. പുതുവല്‍ പുരയിടം, നേതാജി നഗര്‍ 114-ല്‍ അച്ചു എന്ന വിപിന്‍ ദിലീപ് (30) ആണ് പിടിയിലായത്. കൊല്ലം റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പിടിയില്‍ നിരന്തരം നിരീക്ഷണത്തില്‍ ആയിരുന്ന ഇയാള്‍ വീടുകള്‍ മാറി മാറി താമസിച്ച് ഗുളികകള്‍ കച്ചവടം ചെയ്തു വരികയായിരുന്നു. ഗുളികകള്‍ വലിയ അളവില്‍ വാങ്ങി വില്പനക്കായി കൊണ്ട് വരും വഴിയാണ് ഇയാള്‍ എക്‌സ്സൈസ് ഷാഡോ ടീമിന്റെ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 2000 ലഹരി ഗുളികകള്‍ പിടികൂടി.

Advertisement