കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറുന്നു…

7482
Advertisement

പാകിസ്താന്‍ മുക്ക് എന്ന സ്ഥലത്തിന്റെ പേരുമാറ്റാന്‍ കൊല്ലം കുന്നത്തൂര്‍ പഞ്ചായത്ത്. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ഐവര്‍കാല എന്നാണ് ഇനി സ്ഥലം അറിയപ്പെടുക. യോഗത്തിന്റെ മിനിറ്റിസ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിയോടെ ഔദ്യോഗികമായി പേര് നീക്കം ചെയ്യും.
ശത്രുരാജ്യമായ പാകിസ്താന്റെ പേരില്‍ സ്വന്തം നാട് അറിയപ്പെടുന്നത് നാണക്കേടാണെന്നും പേരുമാറ്റണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പട്ടിരുന്നു. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിയായ കടമ്പനാട്ട് നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയാണ് പാകിസ്താന്‍ മുക്ക്. ഐവര്‍ക്കവല പടിഞ്ഞാറ്- വടക്ക് വാര്‍ഡിലാണ് ഈ സ്ഥലം. ഏഴ് പതിറ്റാണ്ടായി സ്ഥലം പാകിസ്താന്‍ മുക്ക് എന്നാണ് പ്രദേശം അറിയപ്പെടുന്നത്. ഇടയ്ക്ക് പേരുമാറ്റാനുള്ള ശ്രമം നടന്നിരുന്നു. ശാന്തിസ്ഥാന്‍ എന്ന പേരാണ് പ്രദേശവാസികള്‍ നിര്‍ദ്ദേശിച്ചത്. രാഷ്ട്രീക്കാര്‍ മറ്റ് പല പേരുകളും മുന്നോട്ട് വച്ചു. പക്ഷെ അതൊന്നും പ്രാബല്യത്തില്‍ വന്നില്ല.

Advertisement