വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന

Advertisement

സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് മെയ് 24ന് കൊല്ലം താലൂക്കില്‍ സര്‍വ്വീസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആശ്രാമം മൈതാനത്ത് രാവിലെ എട്ട് മുതല്‍ നടത്തും. എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധനയ്ക്ക് ഹാജരായി ചെക്ക്ഡ് സ്ലിപ്പ് വാങ്ങി വാഹനത്തില്‍ പതിക്കണം. അന്നേദിവസം കൊല്ലം ആര്‍ ടി ഓഫീസിന്റേയും അഹല്ല്യ ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നേത്രപരിശോധന ക്യാമ്പും നടത്തും. സുരക്ഷാ പരിശോധനയ്ക്ക് പങ്കെടുക്കാത്ത വാഹങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വികരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Advertisement