ആറ്റില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം ആയുര്‍ ജവഹര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും അഞ്ചല്‍ പുത്തയം സ്വദേശിയുമായ മുഹമ്മദ് നിഹാല്‍ (17) ആണ് മരിച്ചത്. ആയുര്‍ അര്‍ക്കന്നൂര്‍ ഭാഗത്തെ ഇത്തിക്കര ആറ്റില്‍ ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു നിഹാല്‍. തുടര്‍ന്ന് ആറ് കാണാനായി പോയപ്പോള്‍ കാലുവഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.