മഴക്കാലപൂർവ ശുചീകരണം:ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ ആലോചന യോഗം നടത്തി

24
Advertisement


ശാസ്താംകോട്ട:മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളെയും ആരോഗ്യ പ്രവർത്തകരെയും ശുചിത്വ മിഷനെയും  ഏകോപിപ്പിച്ചു ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചന യോഗം സംഘടിപ്പിച്ചു.എല്ലാ വർഷത്തെയും പോലെ വീടുകൾ,സ്ഥാപനങ്ങൾ,പൊതു ഇടങ്ങൾ എന്നിവ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും ഏകോപിപ്പിച്ചുള്ള മുന്നൊരുക്കപ്രവർത്തനങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ആലോചന യോഗം നടത്തിയത്.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സനിൽകുമാർ,വി.രതീഷ്, എസ്.ഷീജ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ  തുണ്ടിൽ നൗഷാദ്,രാജി.ആർ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഫിലിപ്പ് തോമസ് വൈദ്യൻ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, ശുചിത്വ മിഷൻ പ്രതിനിധികൾ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഗ്രാമപഞ്ചായത്തുകളും ആരോഗ്യ വിഭാഗവും ഇതുവരെ ഏറ്റെടുത്തതും നടപ്പിലാക്കുന്നതുമായ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് വാർഡ് തലത്തിലെ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകികൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

Advertisement