ശാസ്താംകോട്ട:ചാറ്റൽ മഴയിൽ പോലും വെള്ളക്കെട്ടായി മാറുന്ന ചക്കുവള്ളി കൊച്ചുതെരുവ് പള്ളിക്ക് സമീപം നാട്ടുകാരും വ്യാപാരികളും വലയുന്നു.ശാസ്താംനട – ചക്കുവള്ളി റോഡിൽ നടന്ന അശാസ്ത്രീയ റോഡ് നിമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്.ശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മാണം നടത്താതിരുന്നതാണ് പ്രശ്നമായത്.മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതുവഴി കാൽനട യാത്രയും അസാധ്യമാണ്.കടകൾക്കുളളിലേക്ക് വെള്ളം കയറുന്നതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു.ശക്തമായ മഴയിൽ ഈ ഭാഗം തോടായി മാറിയിരിക്കയാണ്.പല തവണ
ശാസ്താംകോട്ട പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ പറഞ്ഞു.