ഐവർകാലയിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

61
Advertisement

ശാസ്താംകോട്ട : ഗാന്ധിയൻ ആദർശങ്ങൾ അധികാര വർഗ്ഗം തിരസ്കരിക്കുമ്പോഴും ലോക രാജ്യങ്ങളിൽ ഗാന്ധിസത്തിന് പ്രസക്തി വർദ്ധിക്കുന്നതായി സി. ആർ. മഹേഷ് എം.എൽ.എ. പറഞ്ഞു. മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡൻ്റ് ആയതിൻ്റെ നൂറാം വാർഷികവും ഐർകാല കിഴക്ക് കീച്ചപ്പള്ളി ആറാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമവും ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വാർഡ് പ്രസിഡൻ്റ് ഐവർകാല അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്കാര സാഹിതി ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.കെ.സുകുമാരൻ നായർ,കാരയ്ക്കാട്ട് അനിൽ,ഏഴാംമൈൽ ശശിധരൻ,റ്റി.എ സുരേഷ് കുമാർ,കുന്നത്തൂർ പ്രസാദ്,തൊളിക്കൽ സുനിൽ , വിനോദ് ഐവർകാല , ഷീജാ രാധാകൃഷ്ണൻ, ലിസി തങ്കച്ചൻ എന്നിവർ സംസാരിച്ചു.പ്രദീപ് പാലവിള സ്വാഗതവും വേണു നന്ദിയും പറഞ്ഞു.

Advertisement