പത്തനാപുരം: യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ തള്ളിയ സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. ഓലപ്പാറ സ്വദേശി അനില്‍കുമാറാണ് പോലീസിന്റെ പിടിയിലായത്. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊടികണ്ടം ഓലപ്പാറ പുത്തന്‍വീട്ടില്‍ രെജി എന്ന ഓമനക്കുട്ടനെയാണ് കൊലപ്പെടുത്തിയത്. കേസിലെ രണ്ടാംപ്രതി ഷാജഹാനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.