കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ അധീനതയിലുള്ള ശ്മശാനം പ്രവർത്തന രഹിതമായി കിടക്കുന്നതിൽ പ്രതിഷേധിച്ചു ബിജെപി കരുനാഗപ്പള്ളി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ക്രിമിറ്റോറിയത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. തുടർന്ന് മുൻസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു. പ്രതിഷേധ സമരം ബിജെപി പാർലിമെന്ററി പാർട്ടി ലീഡർ സതീഷ് തേവനത്ത് ഉത്ഘാടനം ചെയ്തു. കഴിഞ്ഞ 5 മാസമായി ശ്മശാനത്തിൽ ബോഡികൾ ദഹിപ്പിക്കുന്നില്ല. കഴിഞ്ഞ 2 ദിവസമായി മുൻസിപ്പാൽ പരിധിയിൽ മരണമടഞ്ഞ 2 പേരുടെ ബോഡി ദഹിപ്പിക്കാനാകാതെ കൊല്ലം കോർപറേഷൻ പരിധിയിലുള്ള ശ്മശാനത്തിലേക്ക് അയക്കുകയാണ് അധികാരികൾ ചെയ്തത്. ഭൂരഹിത, ഭവനരഹിതരായുള്ള പാവപ്പെട്ട ജനങ്ങൾ മരിച്ചാൽ സ്വൊന്തം ചിലവിൽ ആംബുലൻസ് വിളിച്ച് കൊല്ലത്തു കൊണ്ട് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെതിരെ ഒരു മാസം മുൻപും ബിജെപി കൗൺസിലർമാർ സെക്രട്ടറിക്ക് നിവേദനം നൽകിയതാണ്. എന്നിട്ടും നടപടി ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് റീത്ത് വച്ച് പ്രതിഷേധിച്ചത്. തുടർന്ന് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു ഈ മാസം 21 – ന് ടെണ്ടർ നടത്താമെന്നും എത്രയും പെട്ടന്ന് പ്രശ്നം പരിഹരിക്കാമെന്നും നഗരസഭ ചെയർമാനും സെക്രട്ടറിയും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു.
കരുനാഗപ്പള്ളി ഏരിയ പ്രസിഡണ്ട് പ്രദീപ് പണിക്കർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഏരിയ പ്രസിഡന്റ് ഷിജി ആനന്ദൻ, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്, മണ്ഡലം സെക്രട്ടറിമാരായ സജീവൻ കൃഷ്ണശ്രീ, കെ എസ് വിശ്വനാഥ്, ജോബ്മോൻ, ഏരിയ സെക്രട്ടറി സതീഷ്, ഗോപകുമാരൻ പിള്ള, കെ.കെ. രവി തുടങ്ങിയവർ പങ്കെടുത്തു.






































