വാഹനാപകടത്തില്‍ ക്ഷേത്ര മേല്‍ശാന്തി മരണപ്പെട്ടു

Advertisement

ശാസ്താംകോട്ട: വാഹനാപകടത്തില്‍ ക്ഷേത്ര മേല്‍ശാന്തി മരണപ്പെട്ടു. മൈനാഗപ്പള്ളി കോവൂര്‍ അരിനല്ലൂര്‍ സരസിജം വീട്ടില്‍ അശോക് കുമാര്‍ (55) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. കാരാളില്‍ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിലെ മേല്‍ശാന്തി ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്ക് പോകും വഴി പുലര്‍ച്ചെ ആറേകാലോടെ പടിഞ്ഞാറെ കല്ലട കാക്കത്തോപ്പിലുള്ള എസ് വളവില്‍ വച്ച് മിനിലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കറ്റ ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: ഷീജ. മക്കള്‍: ദേവീകൃപ, കാളിദാസന്‍.

Advertisement