പുനലൂർ:വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപകൻ ഡോ.എ.എസ് സന്തോഷ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും വന്യജീവി ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടി.
ഡോ. മനോ മോഹൻ ആന്റണിയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്.കുണ്ടറ മുളവന അമ്പിയിൽ വീട്ടിൽ റിട്ട.ഹെൽത്ത് സൂപ്പർവൈസർ കെ.ശിവദാസന്റെയും പരേതയായ അധ്യാപിക എം.ആർ വിജയ ലക്ഷ്മി യുടെയും മകനാണ്.അയത്തിൽ അനുഗൃഹയിൽ അൽക്കയാണ് ഭാര്യ.അനുശ്രീ,ലക്ഷ്മി ശ്രീ എന്നിവർ മക്കളും