അധ്യാപകർ വിദ്യാർത്ഥികൾക്കും സമൂഹത്തിനും മാതൃകയാകണം : എൻ റ്റി യു

44
Advertisement

കൊല്ലം : ആദർശനിഷ്ഠമായ ജീവിതത്തിലൂടെ സമൂഹത്തിന് മാതൃക കാട്ടി കൊടുക്കേണ്ടുന്നവരാണ് അധ്യാപകർ എന്ന് ദേശീയ അധ്യാപക പരിഷത്ത് തിരുവനന്തപുരം മേഖല സെക്രട്ടറി
ജെ ഹരീഷ് കുമാർ പറഞ്ഞു.
ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ രാഷ്ട്ര സ്നേഹം മനസ്സിലാക്കി കൊടുക്കണമെങ്കിൽ അധ്യാപകന്റെ പ്രവർത്തിയിലും ജീവിതത്തിലും അത് പ്രകടമാകുക കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു. പഠനശിബിരത്തോടനുബന്ധിച്ച് ആർഎസ്എസ് പ്രാന്ത സഹ സമ്പർക്ക പ്രമുഖ് .സി.സി ശെൽവൻ നേതൃത്വ പരിശീലനം നൽകി. സംസ്ഥാന ഉപാധ്യക്ഷൻ പാറങ്കോട് ബിജു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് എസ് കെ ദിലീപ് കുമാർ അധ്യക്ഷനായി . ജില്ലാ ജനറൽ സെക്രട്ടറി എ അനിൽകുമാർ , ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ , സംസ്ഥാന സമിതി അംഗങ്ങളായ ടിജെ ഹരികുമാർ ,ആർ ജയകൃഷ്ണൻ ,ജില്ലാ ഉപാധ്യക്ഷൻ ആർക്കന്നൂർ രാജേഷ് ,വനിതാ വിഭാഗം കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് ,ജോയിൻ്റ് കൺവീനർ എസ് ദിവ്യ , വിഷ്ണു കലയപുരം ,ഐ ഇന്ദുലാൽ പി.ജയപ്രകാശ് ,അഖില അശോക്,ധന്യ എസ് ,വിശാൽ എംജി ,റെജികുമാർ,അശ്വതി ,ഗിരീഷ് എന്നിവർ സംസാരിച്ചു.

Advertisement