ശാസ്താംകോട്ട: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതു വഴി താഴേത്തട്ടിൽ ലഭിക്കേണ്ട വ്യക്തിഗത ആനുകൂല്യങ്ങളും, വികസന പദ്ധതികളും അട്ടിമറിക്കപ്പെട്ടെന്ന് യു ടി യു സി ദേശീയ പ്രസിഡന്റ് എ എ അസീസ്. ദുർബല വിഭാഗങ്ങളെ അതി ദുർബലരാക്കാൻ പിണറായി സർക്കാർ മത്സരിക്കുകയാണെന്നും അസീസ് ആരോപിച്ചു.
ആർ എസ് പി ഇടവനശേരി കിഴക്ക് കുടുംബ സംഗമം എ എ അസീസ് ഉദ്ഘാടനം ചെയ്തു.
ആർ. സജിമോൻ അധ്യക്ഷനായി. ഇടവനശേരി സുരേന്ദൻ മുഖ്യപ്രഭാഷണം നടത്തി. ടി സി വിജയൻ, കെ. മുസ്തഫ, തുണ്ടിൽ നിസാർ, കോക്കാട് റഹീം, വാഴയിൽ അസീസ്, ഉല്ലാസ് കോവൂർ, ടി.കെ. സുൽഫി, എസ് വേണുഗോപാൽ, കെ.രാജി, മായാവേണുഗോപാൽ,
ജെ ദിവാകരൻ പിള്ള, വേങ്ങ ശ്രീകുമാർ, വിഷ്ണു സുരേന്ദ്രൻ, അബ്ദുൾ സമദ് മുകളുംപുറം, ശ്രീകലാ ബാലചന്ദ്രൻ, ഷൈമ, സുരേഷ് കുമാർ.സി, മുഹമ്മദ് കുഞ്ഞ്, ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.