പടിഞ്ഞാറെ കല്ലടയിൽ കല്ലട ഗാർമെന്റ് യൂണിറ്റ് ആരംഭിക്കുന്നു.
പടിഞ്ഞാറെകല്ലടയിൽ ആരംഭിക്കുന്ന കല്ലട ഗാർമെന്റ് യൂണിറ്റിനുവേണ്ടിയുള്ള പരിശീലന പരിപാടി പൂർത്തീകരിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെ സഹായത്തോടെ സി ഡി എസ് കമ്മറ്റിയാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.. പഞ്ചായത്തിലെ നാല്പത് വനിതകൾക്ക് ആധുനിക ഫാഷൻ ടെക്നോളജിയും തയ്യൽപരിശീലനവുമാണ് നൽകിയത്. മുപ്പത്തിയഞ്ചുദിവസം നീണ്ടുനിന്ന പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംരംഭകരുടെ സംഗമവും പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. സി ഡി എസ് ചെയർപേഴ്സൺ വിജയനിർമ്മല അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജെ അംബികകുമാരി, കെ സുധീർ, ഉഷാലയം ശിവരാജൻ, ഗ്രാമപഞ്ചായത്ത് അംഗം എൻ ശിവാനന്ദൻ, അസി. സെക്രട്ടറി നിസാർ,വി ഇ ഒ അശ്വിൻ, കോർഡിനേറ്റർ ഗോപകുമാർ പരിശീലകർ, സി ഡി എസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.