കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് സഹോദരിയുടെ വീടിന് സഹോദരൻ തീയിടാൻ ശ്രമിച്ചു.ഇന്നലെ രാത്രി 7 ഓടെയാണ് ഇരവിപുരം എ.കെ.ജി ജംഗ്ഷന് സമീപത്താണ് സംഭവം. കവിതയുടെ വീടിനാണ് സഹോദരൻ ബിനു( 41) തീയിട്ടാൻ ശ്രമിച്ചത്. സംഭവ സമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിൻ്റെ പിൻ വാതിൽ തകർത്ത് അകത്ത് കടന്നാണ് തീയിട്ടത്. വീട്ടിലെ ഫർണീച്ചറുകൾ കത്തിനശിച്ചു.വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്.തുടർന്ന് കടപ്പാക്കടയിൽ നിന്നും ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീ കെടുത്തിയിരുന്നു. ബിനുവിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.