കമ്പി വടികൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

731
Advertisement

കൊല്ലം: വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധം നിമിത്തം യുവാവിനെ കമ്പിവടികൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. ഉളിയക്കോവില്‍ ശ്രീഭദ്രാ നഗര്‍ 131-ല്‍ ചെമ്പന്‍ എന്ന ശ്യാം(29) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ശ്യാം. ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ആശാഭവനത്തില്‍ സുനില്‍കുമാര്‍(47) നെ
മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്ത
ത്. തിങ്കളാഴ്ച വെളുപ്പിന് തോപ്പില്‍കടവ് ഭാഗത്ത് പ്രതിയായ ശ്യാമും
ഇയാളുടെ സുഹൃത്തുക്കളും സുനില്‍കുമാറിനോടൊപ്പം സംസാരിച്ചുകൊണ്ട്
നില്‍ക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

Advertisement