നമ്മള്‍ ശവ വര്‍മയാണ് കഴിക്കുന്നത്… ചിലര്‍ അതിനെ ഷവര്‍മ എന്നാണ് പറയുന്നു… ഷവര്‍മയ്‌ക്കെതിരെ എന്‍.ആര്‍. മധു

Advertisement

ഷവര്‍മ കഴിക്കുന്നതിനെതിരെ ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്‍.ആര്‍. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവര്‍മക്കെതിരെ ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കില്‍ ഇപ്പോള്‍ അറേബ്യന്‍ ഫുഡ് കഴിക്കണമെന്നാണ് ചിന്താഗതിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി ഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍ പോലും രാത്രികാലത്താണ് ഭക്ഷണം കഴിക്കുന്നത്. ആ ഭക്ഷണങ്ങളുടെയൊക്കെ പേരുപോലും ഇപ്പോ ഓര്‍ത്തെടുക്കാന്‍ പറ്റില്ല. നമ്മുടെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായ ഗന്ധം നാസാദ്വാരങ്ങളെ തുളച്ചുകൊണ്ട് കടന്നുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ചാല്‍ ശ്മശാനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക. അവിടെ നമ്മള്‍ ശവ വര്‍മയാണ് കഴിക്കുന്നത്. ചിലര്‍ അതിനെ ഷവര്‍മ എന്നാണ് പറയുന്നത്. കഴിക്കുന്നത് വര്‍മയാണ്, കഴിക്കുന്നത് ശവമാണ്. അതാണ് അങ്ങനെ പേര്. ഷവര്‍മ്മ കഴിച്ച് മരിച്ചവരില്‍ ആയിഷയും മുഹമ്മദും തോമസും ഇല്ല. പക്ഷേ അതില്‍ വര്‍മ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവര്‍മ്മയെന്നായത്. ആക്രാന്തം മൂത്ത് ഇത് കഴിച്ച് പണ്ടാരമടങ്ങുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.

Advertisement