കൊല്ലം: ചടയമംഗലം ഇട്ടിവയില്‍ 20 ലിറ്റര്‍ ചാരായവുമായി രണ്ട് പേര്‍ പിടിയില്‍. മണലുവെട്ടം സ്വദേശി പ്രസന്നന്‍, തിരുവനന്തപുരം തൊളിക്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് ചാരായവുമായി പിടിയിലായത്. ചടയമംഗലം എക്‌സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായം പിടിച്ചെടുത്തത്.