അമിത വേഗത്തിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Advertisement

കൊല്ലം: അമിത വേഗത്തിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പേരൂർ പരുത്തിവിള വീട്ടിൽ ടി.രാജനാണ് (65) മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ ചെമ്മാൻ മുക്കിനടുത്താണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡീസന്റ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ അമിത വേഗത്തിൽ എതിരെ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു.

അപകട ശേഷം കാർ നിറുത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ രാജനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കടപ്പാക്കട സി.എസ്.ഐ ചാപ്പലിൽ. ഭാര്യ: പരേതയായ സിന്ധു. മക്കൾ: സോഫിയ ജോസഫ്, സായ് രാജ്. ഈസ്റ്റ് പൊലീസ് കേസെടുത്തു.